മുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ (K.C.S Panvel) ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 15-ാമത് പുരുഷ/വനിത/കുട്ടികളുടെ വടംവലി മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മഹാരാഷ്ട്രയിലെയും മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2026 നവംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 02:00 മണിക്ക് ന്യൂ പൻവേൽ, സെക്ടർ നമ്പർ-2 ലെ ശാന്തിനികേതൻ സ്കൂളിന് അടുത്തുള്ള അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
പുരുഷ, വനിതാ വിഭാഗങ്ങൾക്ക് പുറമെ 15 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2026 നവംബർ 5-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് പുരുഷ വിഭാഗത്തിന് 2000/- രൂപയും വനിതാ ടീമിന് 1500/- രൂപയും കുട്ടികൾക്ക് 500/- രൂപയുമാണ്. )
പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും, രണ്ടാം സ്ഥാനക്കാർക്ക് 25,000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും, മൂന്നാം സ്ഥാനക്കാർക്ക് 5111/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും. വനിതാ വിഭാഗത്തിൽ ഒന്നാം സമ്മാനമായി 15,111/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും, രണ്ടാം സമ്മാനമായി 7111/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനമായി 3111/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും നൽകും.
കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും, രണ്ടാം സ്ഥാനക്കാർക്ക് 5000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും, മൂന്നാം സ്ഥാനക്കാർക്ക് 2500/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും ട്രോഫിയും പ്രശസ്തിപത്രവും നൽകി ആദരിക്കും.
മത്സരം വൻ വിജയമാക്കാൻ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി കെ.സി.എസ് പൻവേൽ പ്രസിഡന്റ് മനോജ് കുമാർ എം.എസ്സ്. അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9967327424, 8879511868, 9920628702 എന്നീ ഫോൺ നമ്പറുകളിലോ, kcspanvel.2007@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.