ശ്രീനാരായണ ഗുരുവും ഇന്ത്യൻ ഭരണഘടനയും’: ശ്രീനാരായണ മന്ദിരസമിതി സെമിനാർ 27-ന്; ഡോ. മോഹൻ ഗോപാൽ പ്രബന്ധം അവതരിപ്പിക്കും

by WhatsUp Mumbai

മുംബയ്: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ശ്രീനാരായണ ഗുരുദർശനത്തിലൂടെ ഒരു പഠന യാത്ര’ എന്ന ലക്ഷ്യത്തോടെ 27-നു ഞായറാഴ്ച ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ചെമ്പൂർ എഡ്യൂക്കേഷൻ കോംപ്ലക്സിലെ സെമിനാർ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടിയെന്ന് സാംസ്കാരിക വിഭാഗം കൺവീനർ കെ. ഷൺമുഖൻ, സെക്രട്ടറി കെ. രാധാകൃഷ്ണ പണിക്കർ എന്നിവർ അറിയിച്ചു.

​നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ പ്രൊഫ. ഡോ. മോഹൻ ഗോപാൽ “ശ്രീനാരായണ ഗുരുവും ഇന്ത്യൻ ഭരണഘടനയും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ കാലടി എസ്.എസ്.യു.എസ്. സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോർഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അജയ് എസ്. ശേഖർ “ശ്രീനാരായണ ഗുരുവും ശ്രീ ബുദ്ധനും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

തുടർന്ന് നടക്കുന്ന ചർച്ചയിൽ എസ്.എൻ. ട്രസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലും നാക്ക് പീർ ടീം അംഗവുമായ പ്രൊഫ. ഡോ. ഷേർളി പി. ആനന്ദ് മോഡറേറ്ററായിരിക്കും. താൽപര്യമുള്ള എല്ലാവർക്കും സെമിനാറിൽ പങ്കെടുക്കാമെന്ന് സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു. ഫോൺ: 98692 53770, 93266 65797.

You may also like