577
മുംബൈ: മുംബൈ മീനാക്ഷി നൃത്യ വിദ്യാലയത്തിന്റെ 28-ാം വാർഷികാഘോഷമായ ‘നടനോത്സവം-4’ 2026 ഒക്ടോബർ 4 ഞായറാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ ഉൽവേയിലെ സിഡ്കോ ഭൂമിപുത്ര ഭവനിൽ (പ്ലോട്ട് നമ്പർ 08, സെക്ടർ 19-ബി, ഉൽവേ – 410206) വച്ചാണ് പരിപാടി അരങ്ങേറുന്നത്.
നവി മുംബൈ മീനാക്ഷി നൃത്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭരതനാട്യം, സെമി ക്ലാസിക്കൽ നൃത്ത പ്രകടനങ്ങൾ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. തുടർന്ന് പ്രശസ്ത കലാകാരന്മാരായ ആർ.എൽ.വി. രാമകൃഷ്ണൻ (മോഹിനിയാട്ടം), ഗുരു മുക്ത ജോഷി (കഥക്) എന്നിവരുടെ ഇന്ത്യൻ ക്ലാസിക്കൽ നൃത്താവതരണങ്ങളും വേദിയിൽ നടക്കും.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
കെ. വി. രാജൻ (ഫോൺ: 9821571552)