180
മുംബൈ : നടൻ ടൈഗർ ഷ്രോഫിന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.സി.പി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ.
നടൻ ടൈഗർ ഷ്രോഫിന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.സി.പി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ.
ജയിലിനുള്ളിലിരിക്കുന്ന ഒരാൾക്ക് എങ്ങനെ സോഷ്യൽ മീഡിയ വഴി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുമെന്ന് അവർ അത്ഭുതം പ്രകടിപ്പിച്ചു. ഇത് ആളുകളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും ജയിലിനുള്ളിൽ ഇരുന്ന് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് എങ്ങനെയാണെന്ന് അറിയാൻ സമഗ്ര അന്വേഷണം വേണമെന്നും സുപ്രിയ സുലെ കൂട്ടിച്ചേർത്തു.