നവിമുംബൈ : ഐരോളി നായർ സർവീസ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും. ഐരോളി സെക്ടർ 15-ലുള്ള ലേവ പാട്ടിദാർ ഹാളിൽ രാവിലെ 9.30 മുതലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ചടങ്ങിൽ മുഖ്യാതിഥിയാകും. കെഎൻഎസ്എസ് (KNSS) പ്രസിഡന്റ് ഹരികുമാർ മേനോൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിവിധ സഹോദര സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.
ചടങ്ങിന്റെ ഭാഗമായി പൂർവകാല കമ്മിറ്റി ഭാരവാഹികളെയും 75 വയസ്സ് പൂർത്തിയായ അംഗങ്ങളെയും ആദരിക്കും. നായർ സൊസൈറ്റി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തിയവർക്കും കലാമത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുമുള്ള അവാർഡ് വിതരണവും നടക്കും.
ഉച്ചയ്ക്ക് 2.30-ന് സാരഥി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘കുട്ടിച്ചാത്തൻ’ നാടകവും അരങ്ങേറും. വിശദവിവരങ്ങൾക്ക്: 7208273736.