പവായ് കേരള സമാജം 37-ാമത് ഓണാഘോഷം ഒക്ടോബർ 4-ന് നടക്കും

by WhatsUp Mumbai

മുംബൈ : പവായ് കേരള സമാജത്തിന്റെ (റജി.) 37-ാമത് ഓണാഘോഷം 2026 ഒക്ടോബർ 4 ഞായറാഴ്ച സംഘടിപ്പിക്കുന്നു. പവായ് ഐ.ഐ.ടി. മെയിൻ ഗേറ്റിന് എതിർവശം എ. എസ്. മാർഗ്, ലേക്ക് സൈഡ്, പഞ്ച് കുടീറിലെ സത്യം ബാങ്ക്വറ്റ് ഹാളിൽ (മിനി പഞ്ചാബ് ഗാർഡൻ) രാവിലെ 10.30 മുതലാണ് പരിപാടികൾ നടക്കുന്നത്. 

രാവിലെ 10.30-ന് ഭദ്രദീപം തെളിക്കലും പ്രാർത്ഥനയോടെയും ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 10.35 മുതൽ സാംസ്കാരിക പരിപാടികളും ബഹുഭാഷാ കാരോക്കെ ഓർക്കസ്ട്രയും അരങ്ങേറും. മുംബൈ നോർത്ത് ഈസ്റ്റ് മണ്ഡലം എം. പി. സഞ്ജയ് ദിന പാട്ടീൽ, വാർഡ്-122 മുനിസിപ്പൽ കോർപ്പറേറ്റർ ചന്ദൻ സി. ശർമ്മ എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.  

ചടങ്ങിൽ മികച്ച മാർക്ക് ലഭിച്ച SSC, HSC വിദ്യാർത്ഥികൾക്കുള്ള പി.കെ.എസ് പവായ് കാഷ് അവാർഡ് വിതരണവും നടക്കും. 5 മണിക്ക് പവായ് കേരള സമാജം ജനറൽ സെക്രട്ടറി മനോജ് ശേഖർ നന്ദി രേഖപ്പെടുത്തും. സമാജം പ്രസിഡന്റ് സജീഷ് പിള്ള, ജനറൽ സെക്രട്ടറി മനോജ് ശേഖർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. 

കൂടുതൽ വിവരങ്ങൾക്ക്: Mob: 9930622056, Email: powaikeralasamajampks@gmail.com)

You may also like