മഹാഡ് മലയാളി സമാജം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

by admin

മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 26-ന് സമാജം ഹാളിൽ നടന്നു.​വൈകീട്ട് ഏഴിന് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് പി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈനു പി. ജോർജ് സ്വാഗതം ആശംസിച്ചു.

എഴുത്തുകാരൻ പി.കെ. മാധവൻ, കൊങ്കൾ യാത്ര വേദി ചീഫ് കോർഡിനേറ്റർ കെ.വൈ. സുധീർ എന്നിവരായിരുന്നു മുഖ്യ അതിഥികൾ.

സുരേഷ് ഒ.കെ, പ്രമോദ് പി. നായർ, ദിനേശ് നായർ എന്നിവർ ആശംസകൾ നേർന്നു. ഖജാൻജി ബിബിൻ ഒ.ബി. നന്ദി രേഖപ്പെടുത്തി.സമാജത്തിലെ മുതിർന്ന പൗരനായ രാധാകൃഷ്ണൻ ഉണ്ണിത്താനെ ചടങ്ങിൽ ആദരിച്ചു.സമാജത്തിനായി ഉന്നത സേവനം ചെയ്ത ദിനേശ് നായർ, 18 വർഷം സെക്രട്ടറിയായി പ്രവർത്തിച്ച ബൈനു പി. ജോർജ് എന്നിവരെയും ആദരിച്ചു.

തുടർന്ന് സ്ത്രീകളുടെ കോലുകളി, പുരുഷന്മാരുടെ തിരുവാതിര, കുട്ടികളുടെയും സ്ത്രീകളുടെയും സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവയും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

You may also like